പാലക്കാട്: തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകിയാണ് മരിച്ചത്.
68 വയസായിരുന്നു. ഭക്ഷണം കുടുങ്ങിയ ഉടന്‍ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു.












