പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് വിജിലന്‍സ് കോടതി


പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നിട്ടുള്ളതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഗുരുതരമായ പരാമര്‍ശം.കേസില്‍ ഉദ്യോഗസ്ഥരെ കുരുതികൊടുത്തിട്ടുകാര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതു മന്ത്രിസഭയുടെ തീരുമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടിപാമോലിന്‍ ഫയല്‍ ധനമന്ത്രി കാണണമെന്ന് അന്നത്തെ അഡീഷണല്‍ സെക്രട്ടറി നോട്ട് എഴുതിയിരുന്നു. അതുപ്രകാരം ഫയല്‍ ഉമ്മന്‍ചാണ്ടി പരിശോധിച്ചിട്ടുണ്ട്. ഇടപാടിലെ എല്ലാ ഫയലുകളും ഉമ്മന്‍ചാണ്ടി കണ്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ മൂന്നും നാലും പ്രതികളായിരുന്നു മുന്‍ ചീഫ് സെക്രട്ടറി പത്മകുമാര്‍, മുന്‍ അഡീ. ചീഫ് സെക്രട്ടറി സക്കറിയ മാത്യൂ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.ടി എച്ച് മുസ്തഫയും ചീഫ് സെക്രടറി ജിജി തോംസണും പ്രതികളായി തുടരും.




Sharing is Caring