പാചകവാതക,മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു


പാചകവാതക,മണ്ണെണ്ണ വില വര്‍ദ്ധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് സബ്‌സിഡി നിരക്കിലുള്ള ഗ്യാസ് സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത്. ഇതോടെ പാചകവാതക വില സിലിണ്ടറിന് 434.71 രൂപയായി. ഡല്‍ഹിയിലെ വിലയാണിത്.


പെട്രോളിയം കമ്പനികളാണ് പാചകവാതക വില വര്‍ദ്ധന പ്രഖ്യാപിച്ചത്. മണ്ണെണ്ണക്ക് ലിറ്ററിന് 26 പൈസയും വിമാന ഇന്ധന വില എട്ട് ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ഇന്നലെ ഒരു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.




Sharing is Caring