പാക്ക് ഭീകരൻ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു തിരിച്ചടി


ന്യൂഡൽഹി: ജമ്മു കശ്മീരിൽ പിടിയിലായ പാക്ക് ഭീകരൻ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു തിരിച്ചടി.ഭീകരൻ മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു.ഒരു ദേശീയ മാധ്യമമാണ് യാക്കൂബിനെ ബന്ധപ്പെട്ടത്ലഷ്കറെ തയിബയും പാക്ക് സൈന്യവും ഞങ്ങൾക്ക് പിന്നാലെയാണ്. ലഷ്കറെ ഭീകരർ ഞങ്ങളെ കൊല്ലും. നിങ്ങൾ ഇന്ത്യയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങൾ കൊല്ലപ്പെടും, അദ്ദേഹം പറഞ്ഞു. ‌‌തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്കു നവീദ് നൽകിയ നമ്പരിൽ നിന്നാണ് പിതാവിനെ അധികൃതർ ബന്ധപ്പെട്ടത്. താൻ പാക്ക് പൗരനാണെന്നതിനു കൂടുതൽ വിവരങ്ങൾ നവീദ് അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകി.jk-terrorist_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0




Sharing is Caring