പാക്കിസ്ഥാന്റെ കൈവശം 130 മുതല്‍ 140 വരെ ആണവായുധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. ആണവായുധങ്ങളുടെ ശേഖരം പാക്കിസ്ഥാന് വര്‍ധിപ്പിക്കുകയാണെന്നും ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോര് വിമാനങ്ങളെ പാക്കിസ്ഥാന് പരിഷ്കരിക്കുകയാണെന്നും അമേരിക്കന്‍ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം എഫ്16 യുദ്ധവിമാനങ്ങളെ ആണവവാഹക ശേഷിയുള്ളതാക്കാനും പാകിസ്ഥാന് ശ്രമം തുടങ്ങിയിട്ടുണ്ട്. 110 മുതല്‍ 120 വരെയാണ് ഇന്ത്യയുടെ കൈവശമുള്ള ആണവായുധങ്ങള്‍.

ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് പാക്കിസ്ഥാന്റെ ആണാവായുധങ്ങളെ കുറിച്ച് പഠിച്ചതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എം.ക്രിസ്റ്റെന്‍സനും റോബര്‍ട്ട് എസ്.നോറിസും പറഞ്ഞു. പാക്ക് സൈന്യത്തിന്റെ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലോഞ്ചറുകളും ആണവ സാമഗ്രികളുമായി ബന്ധപ്പെട്ട ഭൂഗര്‍ഭ സംവിധാനവും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












