പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഭീകരരെ സുരക്ഷാസേന വധിച്ചു


തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കച്ചി ജില്ലയില്‍ സൈനിക നീക്കത്തില്‍ 27 ഭീകരരെ കൊലപ്പെടുത്തിയത്.സുരക്ഷാസേന കൃത്യമായ ആസൂത്രണത്തിലൂടെ ഭീകരരെ വളഞ്ഞ് വധിക്കുകയായിരുന്നു.


വൻ ആയുധശേഖരവും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സൈനികനീക്കത്തിനിടെ തകർത്തു.മുൻപ് സാധാരണക്കാർക്കും സുരക്ഷാസൈനികർക്കും നേർക്ക് നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു.




Sharing is Caring