അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയില്‍ മരണം 24 ആയി. 16 പേരെ കാണാതായി. തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ രണ്ട് സംഖ്യകളും ഉയർന്നേക്കും.ഒരാഴ്ചയാകുന്പോഴും കാട്ടുതീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റിന്‍റെ ശക്തി കുറഞ്ഞത് അഗ്നിശമനസേനാംഗങ്ങളുടെ ജോലി എളുപ്പമാക്കി. എന്നാല്‍, വരും ദിവസങ്ങളില്‍ കാറ്റിനു വേഗം കൂടുമെന്നാണുകാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചത്.

ആറ് കാട്ടുതീകളിലായി 160 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ചാമ്ബലായത്. പലിസേഡ്സ്, ഈറ്റണ്‍ എന്നീ പേരുകളുള്ള രണ്ടു കാട്ടുതീകളാണ് കൂടുതല്‍ നാശം വിതയ്ക്കുന്നത്. 153 ചതുരശ്ര കിലോമീറ്റർ പ്രദേശവും നശിപ്പിച്ചത് ഈ രണ്ടു കാട്ടുതീകളാണ്.













