പാകിസ്ഥാനില്‍ ഭൂചലനം. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യൻ സമയം 3.54-ഓടെയാണ് ഭൂകമ്ബമുണ്ടായത്.
ഭൂചലനം ആഴം കുറഞ്ഞതാണെന്നും 10 കിലോമീറ്റർ താഴ്ചയിലാണെന്നും സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂകമ്ബ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍.

പാകിസ്ഥാൻ ഇന്ത്യയുടെയും യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളും കൂടിച്ചേരുന്ന അതിർത്തിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, രാജ്യത്ത് ഭൂകമ്ബങ്ങള്‍ ഒരു പതിവ് സംഭവമാണ്.













