പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു


പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ് 12.50 ഓടെ പാക് സൈന്യം പ്രകോപനമൊന്നുമില്ലാതെ നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും നേപ്പാള്‍ സ്വദേശിയായ നായിക് മഹേന്ദ്ര ചെംമ്ജംഗ് ആണ് കൊല്ലപ്പെട്ടതെന്നും സൈനിക വക്താവ് അറിയിച്ചു.
പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ കഴിഞ്ഞദിവസം നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും പ്രദേശവാസികളായ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്തെ ബി.എസ്.എഫ് ക്യാമ്ബിന് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring