പാകിസ്താനിലെ അച്ചടി പ്രസ്സില്‍ റെയ്ഡ്: വ്യാജ ഇന്ത്യന്‍ വിസ സ്റ്റാമ്പുകള്‍ പിടികൂടി


ഇസ്ലാമാബാദ്: പാകിസ്താനിലെ അച്ചടി പ്രസ്സില്‍ നിന്ന് ഇന്ത്യ-അഫ്ഗാന്‍ സര്‍ക്കാരുകളുടെ വ്യാജ വിസ സ്റ്റാമ്ബുകള്‍ പിടിച്ചെടുത്തു, വിസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്. കൂടാതെ​ കെ-പി പൊലീസ് കാര്‍ഡുകള്‍ അഫ്ഗാന്‍ കസ്റ്റം പേപ്പറുകള്‍,​ ലെറ്റര്‍പാഡുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെഷവാറിലെ യുസഫ്സായ് പ്രസ്സിലായിരുന്നു പെഷവാര്‍ പൊലീസിന്റെ പരിശോധന.


തെഹ്‌രിക്-ഇ-താലിബാന്റെ (ടി.ടി.പി)​ ലഘു ലേഖകളും പ്രസ്സില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രസ്സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയാണ് ടി.ടി.പി. പാകിസ്താനിലെ മിക്ക തീവ്രവാദ ഗ്രൂപ്പുകളും ടി.ടി.പിക്ക് കീഴിലാണുള്ളത്. പ്രസ്സില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.




Sharing is Caring