തൃശൂര്‍:തൃശൂർ മലാക്കയിൽ രണ്ടു കുട്ടികൾ പൊള്ളലേറ്റ് മരിച്ചത് പാചക വാതകം ചോർന്ന് തീ പിടിച്ചാണെന്ന് പൊലീസ് നിഗമനം. ഇക്കാര്യം ഉറപ്പിക്കാൻ ഗ്യാസ് കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചു വരുത്തി. സംഭവ സമയത്ത് കിടപ്പുമുറിക്ക് പിന്നിൽ വെള്ളം ചൂടാക്കാൻ പാചക വാതകം ഉപയോഗിച്ചിരുന്നു. ഇവിടെ നിന്ന് വാതകം ചോർന്ന് കിടപ്പുമുറിയിൽ പരന്ന് തീ പിടിച്ചതാകാമെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ദുരന്തം.
കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ഡാൻ ഫെലിസ്, സഹോദരി സെലസ്മിയ എന്നിവരാണ് മരിച്ചത്. പിതാവ് ഡാന്റെസ്, അമ്മ ബിന്ദു എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്ത മകൾ സെലസ്ഫിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

എന്നാൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ് പറഞ്ഞു.അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്റേഴ്സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.
ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു.
മരിച്ച കുട്ടികള്‍ കിടപ്പുമുറിയില്‍ ഉറക്കത്തിലായിരുന്നു. ഈ മുറിയില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാന്‍ഡേഴ്സ് ജോ ഈ സമയം മുറ്റത്ത് കാര്‍ കഴുകുകയായിരുന്നു, ബിന്ദു അടുക്കളയിലും. രക്ഷപെട്ട മൂത്തമകള്‍ സലസ് നിയ ടി.വി. കാണുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ ഡാന്‍ഡേഴ്സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദുവും അടുക്കളവാതിലിലൂടെ പുറത്തേക്കോടി. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നതിനാല്‍ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല.













