കെ.പി.ശശികലയുടെ അറസ്റ്റ് വൈകിയതില്‍ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജി


തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ അറസ്റ്റ് വൈകിയതില്‍ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജിയുടെ ശുപാര്‍ശ.


എസ്പി സുദര്‍ശനെതിരെ നടപടി വേണമെന്നാണ് ഐജി വിജയ് സാക്കറെ റിപ്പോര്‍ട്ട് നല്‍കിയത്. എസ്പിയോട് ഡിജിപി വിശദീകരണം ചോദിക്കും. മരക്കൂട്ടത്തിന്റെ ചുമതലയായിരുന്നു എസ്പി സുദര്‍ശന്.


നവംബര്‍ 16ന് രാത്രിയിലായിരുന്നു അറസ്റ്റ്. രാത്രിയോടെയാണ് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. എന്നാല്‍ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് തന്നെ തീര്‍ഥാടകരെ പൊലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ രാത്രി സന്നിധാനത്ത് തങ്ങുമെന്ന് വ്യക്തമാക്കി ശശികല മരക്കൂട്ടത്ത് കുത്തിയിരുന്നു. ഇതോടെയാണ് പൊലീസ് കെ.പി.ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്തത്.



Sharing is Caring