പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ വിരാമം.


തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.


രാജ്ഭവനില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.

പളനിസാമിയോടൊപ്പം 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഇന്ന് വൈകുന്നേരം 4;30 നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതായി എ.ഐ.ഡി.എം.കെ പ്രതിനിധി പറഞ്ഞു. പതിനഞ്ചു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.

പനീര്‍സെല്‍വം മന്ത്രിസഭയില്‍ ഇല്ലതിരുന്ന സെങ്കോട്ടയ്യന്‍ പുതിയ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്.

മുന്‍ മന്ത്രിസഭയില്‍നിന്ന് പനീര്‍ശെല്‍വം, പാണ്ഡ്യരാജന്‍ എന്നിവരെ ഒഴിവാക്കിയാണ് പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നത്.

മുതിര്‍ന്ന എ.ഐ ഡിഎംകെ എം.എല്‍.എമാരുമൊത്താണ് പളനിസ്വാമി ഗവര്‍ണറെ കാണാനെത്തിയിരുന്നത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ ചിന്നമ്മ മുദ്രാവാക്യമുയര്‍ന്നിരുന്നു.



Sharing is Caring