എംഎല്‍എയെ ജാതിപ്പേര് വിളിച്ച നേതാവിനെതിരേ നടപടി ഉണ്ടാകുമെന്ന് കാനം


എംഎല്‍എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വിഷയത്തില്‍ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ നേതാവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ മനോജ് ജാതിപ്പേര് വിളിച്ചെന്നാണ് ആരോപണമുയര്‍ന്നത്.


ഇക്കാര്യത്തില്‍അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ ഘടകത്തിനാണ്. അവരുടെ അധികാര പരിധിയില്‍ സംസ്ഥാന നേതൃത്വം കൈകടത്തില്ല. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ യോഗവും ജില്ലാ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കും. പൊതുപ്രവര്‍ത്തകനു ചേര്‍ന്ന പരാമര്‍ശമല്ല മനോജിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കാനം പറഞ്ഞു.




Sharing is Caring