പലതവണ ബിഷപ്പിനെ മഠത്തില്‍ കൊണ്ടുപോയെന്ന് ഡ്രൈവറുടെ മൊഴി


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുലയ്ക്കലിന്റെ ഡ്രൈവറുടെയും സഹോദരന്റെ മൊഴി രേഖപ്പെടുത്തി. പല തവണ ബിഷപ്പിനെ മഠത്തില്‍ കൊണ്ടു പോയിട്ടുണ്ടെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ മഠത്തില്‍ കൊണ്ടുപോയ വാഹനവും ഹാജരാക്കി.


വൈക്കം ഡി‌വൈ‌എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിനെതിരെ കേരളത്തിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ജലന്ധറിലേക്ക് പോയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നോ നാളെയോ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സംഘം ജലന്ധറിലേക്ക് തിരിക്കും.


കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയതിനാല്‍ അന്വേഷണം താത്ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.



Sharing is Caring