പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ ദ്വാരം; ചൈനീസ് വിമാനം അടിയന്തിരമായി നിലത്തിറക്കി


പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ ദ്വാരം കണ്ടതിനെ തുടര്‍ന്ന് ചൈനീസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. സിഡ്‌നിയില്‍ നിന്നും ചൈനയിലെ ഷാന്‍ഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്‌റ്റേണ്‍ വിമാനമാണ് തിരികെ സിഡ്‌നിയില്‍ തന്നെ ഇറക്കിയത്.


യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ ഇടത്തേ എഞ്ചിനില്‍ ദ്വാരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ അടിയന്തിരമായി വിമാനം നിലത്തിറക്കുകയായിരുന്നു.


സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റ് ബ്യൂറോയും ചൈനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്ന് ഭാഗികമായി തകര്‍ന്നതിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Sharing is Caring