പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷം തികയുമ്പോള്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഗാനം പുറത്തിറക്കി സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍. 19 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ പേരില്‍ ബിജെപി ചിഹ്നമായ താമരയുണ്ട്.
‘ദ ഫ്‌ളയിങ് ലോട്ടസ്’ എന്നാണ് റഹ്മാന്‍ ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഗാനം നോട്ട് അസാധുവാക്കല്‍ സമൂഹത്തിലുണ്ടാക്കിയ അനന്തരഫലങ്ങളേക്കുറിച്ചാണെന്നും വ്യാഖ്യാനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചപ്പോള്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു. ഇതല്ല എന്റെ ഇന്ത്യയെന്നായിരുന്നു റഹ്മാന്റെ പ്രതികരണം. പാകിസ്താനിലേക്ക് പൊയ്‌ക്കൊള്ളൂ എന്ന ആക്രോശവുമായി സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം പിന്നാലെ രംഗത്തെത്തുകയും ചെയ്തു.













