പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്‍വിട്ടുനല്‍കാനാകില്ലന്ന് കൊല്ലം ജില്ല കലക്ടര്‍ ഷൈനമോള്‍. സര്‍ക്കാരിന്റെ അനുമതിയോടെമാത്രമെ ഇത് നല്‍കാനാകുവെന്ന് കളക്ടര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം ഉച്ചയ്ക്ക് 3 മണിയ്ക്ക് ജില്ലാ കളക്ടറെ കണ്ടിരുന്നുവെന്ന ക്ഷേത്രംഭാരവാഹികളുടെ മൊഴി പരിശോധിക്കാനായിരുന്നു സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നല്‍കാനാകില്ലെന്നാണ് കളക്ടറുടെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടൊപ്പം ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള എന്ത് തെളിവ് കൈമാറണമെങ്കിലും സര്‍ക്കാരിന്റെ അനുമതി വേണം… അതിനാല്‍ അനുമതി ലഭിക്കാതെ ഒരു തെളിവുകളും കൈമാറാനാകില്ലെന്നാണ് കളക്ടര്‍ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടി.














