പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പ് കേസ്: ഗൗരവമുള്ളതും ആസൂത്രിതവുമെന്ന് ഹൈക്കോടതി; പ്രതികള്‍ക്ക് ജാമ്യം


പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പകേസില്‍ പ്രതികളായ കൃഷ്ണകുമാറിനും ഭാര്യ കെ.വി ഷൈലജയ്ക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചു. കേസ് ഗൗരവമുള്ളതും ആസൂത്രിതവുമാണെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കും വരെ പ്രതികള്‍ എല്ലാ ബുധനാഴ്ചയും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പുവയ്ക്കണം.
കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികളെ റിമാന്‍ഡ് കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട കാര്യമില്ലെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
കണ്ണുര്‍ തളിപ്പറമ്ബ് സ്വദേശിയായ മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ബാലകൃഷ്ണനെ കെ.വി ജാനകി എന്നയാള്‍ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കുകയായിരുന്നു. അഭിഭാഷകയായ ഷൈലജയുടെ സഹോദരി കെ.വി ജാനകിയുമായി വിവാഹം നടത്തിയെന്നാണ് രേഖ. എന്നാല്‍ ഇത് വ്യാജമാണെന്ന് ബാലകൃഷ്ണന്റെ മരണം അന്വേഷിക്കുന്ന സംഘം കണ്ടെത്തിയിരുന്നു. ജാനകിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.




Sharing is Caring