പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു. കേസിലെ തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടും. രാഹുല്‍ പി ഗോപാലില്‍ നിന്ന് ക്രൂരമര്‍ദ്ദനം നേരിട്ടു എന്നായിരുന്നു യുവതിയുടെ പരാതി. മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും രാഹുല്‍ തയ്യാറായില്ലെന്ന് പിതാവ് ആരോപിച്ചു. ആദ്യ കേസിലെ ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം. നിയമോപദേശം ലഭിച്ചതിനുശേഷം രാഹുലിനായി കസ്റ്റഡി അപേക്ഷ നല്‍കും. 14 ദിവസത്തേക്കാണ് രാഹുലിനെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് റിമാന്‍ഡ് ചെയ്തത്.














