പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം വിഷം നല്‍കി കൊല്ലാന്‍ ശ്രമം


ചത്തീസ്ഗഡ്: ഘരൗധില്‍ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം പ്രതികള്‍ പെണ്‍കുട്ടിയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സാഗര്‍ യാദവ് (24), ലവ് നോണിയ (28), ഖുഷ്‌കുമാര്‍ നോണിയ (26) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്.


പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തു നില്‍ക്കുന്നുണ്ടെന്നും തന്റെ ബൈക്കില്‍ അവിടെ എത്തിക്കാമെന്ന് പറഞ്ഞ് കെണിയില്‍ അകപ്പെടുത്തുകയായിരുന്നു. ആളൊഴിഞ്ഞ വഴിയില്‍ മറ്റ് പ്രതികള്‍ കാത്തുനില്‍ക്കുകയും പിന്നിട് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമാണ് ചെയ്തത്. പെണ്‍കുട്ടിയെ വിഷം കഴിപ്പിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പരാതി ലഭിച്ചിട്ടും ആദ്യം പോലീസ് വേണ്ട നടപടികള്‍ എടുത്തില്ലായെന്നും ആരോപണമുണ്ട്.




Sharing is Caring