മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുവാദം നല്‍കി ഇലക്ഷന്‍ കമ്മീഷന്‍


ലക്നൗ: ക്രിമിനല്‍ കേസില്‍ ശിക്ഷ ലഭിച്ച്‌ ജയിലില്‍ കഴിയുന്ന ബിഎസ്പി നേതാവ് മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താമെന്ന് അറിയിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുവാദമാണ് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.


വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി എംഎല്‍എ മുക്താര്‍ അന്‍സാരിക്കും എസ്പി എംഎല്‍എ ഹരിം യാദവിനും വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ് മിശ്ര അലഹബാദ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതോടെ അന്‍സാരിക്കു വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുന്നതാണ്.




Sharing is Caring