ജിഷയുമായി വലിയ അടുപ്പമില്ലാത്ത യാ ളാ ണ് (പതി അമീറുൾ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ജിഷയ്ക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചന.ജിഷയുടെ വീടിനുത്തുള്ള വൈദ്യശാലപ്പടി എന്ന സ്ഥലത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾ എന്നും ജോലിക്ക് പോയിരുന്നത് ജിഷയുടെ വീടിന് സമീപത്തുകൂടിയായിരുന്നു.ഇയാളുമായി ജിഷ ഫോണിൽ സംസാരിച്ചതിന്റെ രേഖകളും പോലിസിന് ലഭിച്ചിട്ടുണ്ട്. ജിഷയുടെ വീട് നിർമാണത്തിൽ ഇയാളുടെ സുഹുത്തുക്കളും മുണ്ടായിരുന്നു.മുൻപരിചയമുണ്ടായിരുന്ന അമിനുള്ളും ജിഷയുമായുണ്ടായ തർക്കവും കൊലയിലേക്ക് നയിച്ചതായാണ് വിവരം.













