പണിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം; എറണാകുളത്ത് യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു


ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യ പൊതുപടിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം. എറണാകുളത്ത് നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനില്‍ ടാക്സി വാഹനങ്ങള്‍ തടഞ്ഞ സമരാനികൂലികള്‍ യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
എഫ്‌എസിടിയില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞു. ഇന്നലെ രാത്രി സൗത്തിലെ രൂപക്കാഴ്ച്ചയും സമരക്കാര്‍ തടഞ്ഞിരുന്നു. വ്യവസായങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. കെഎസ്‌ആര്‍ടിസി ബസിന് നേരെയും അങ്ങിങ്ങ് കല്ലെറുണ്ടായിരുന്നു.
തൃശൂര്‍ പേരാന്പ്രയിലെ അപ്പോളോ ടയേഴ്സില്‍ എത്തിയ ബിഎംഎസ് തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞു.




Sharing is Caring