പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍; യുപിയില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശിനു പുറമെ പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് രാവിലെ എട്ടുമണിക്കു ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 12 മണിയോടെ വോട്ടെണ്ണല്‍ അവസാനിക്കും.
യു.പിയില്‍ 403, പഞ്ചാബില്‍ 117, ഉത്തരാഖണ്ഡില്‍ 70,മണിപ്പൂരില്‍ 60,ഗോവയില്‍ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍.


* *മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു
* *യുപിയില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം
**പഞ്ചാബില്‍ വ്യക്തമായ ലീഡുമായി കോണ്‍ഗ്രസ്
**ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
*ഗോവയില്‍ ആദ്യ ലീഡ് കോണ്‍ഗ്രസിന്




Sharing is Caring