രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുമെന്ന് ഉപരാഷ്ട്രതിയായി തെരഞ്ഞെടുക്കപ്പെട്ട എം.വെങ്കയ്യ നായിഡു പറഞ്ഞു. സഭയുടെ സുഗമമായ നടത്തിപ്പിനായി പക്ഷപാതമോ ഭയമോ ഇല്ലാതെ പ്രവര്‍ത്തിക്കും. സഭയുടെ പാരമ്ബര്യവും തനിമയും കാത്തുസൂക്ഷിച്ച് എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ മുന്നോട്ട് പോവാന്‍ പരിശ്രമിക്കുമെന്നും വെങ്കയ്യനായിഡു പ്രതികരിച്ചു.
വെങ്കയ്യ നായിഡു കര്‍മ്മോത്സുകനായ ഉപരാഷ്ട്രപതി ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രതിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വെങ്കയ്യ നായിഡുവിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച മോദി അദ്ദേഹവുമൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുന്നുവെന്നും രാഷ്ട്രപുരോഗതിയ്ക്കായുള്ള ശ്രമങ്ങളില്‍ തങ്ങളുടെ സഖ്യം ഊര്‍ജം പകരുമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തില്‍ വെങ്കയ്യ നായിഡുവിനെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായും എതിര് സഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്ണ ഗാന്ധി പ്രതികരിച്ചു.













