നോട്ട്​ നിരോധനം: സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമുണ്ടായി-പിണറായി


കണ്ണൂര്‍: നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത്​ സഹകരണ കോണ്‍ഗ്രസ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം കോടിയോളം നിക്ഷേപം നിലനില്‍ക്കുന്ന സഹകരണ പ്രസ്​താനത്തെയാണ്​ നോട്ട്​ നിരോധന സമയത്ത്​ തകര്‍ക്കാന്‍ ശ്രമിച്ചത്. സഹകരണ മേഖലയോട് ആരോഗ്യകരമായ സമീപനമല്ല കേന്ദ്രം സ്വീകരിയ്ക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.


സഹകരണ മേഖലയുടെ ​പ്രത്യേക സാഹചര്യം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ സഹായിക്കണം. ബാധ്യത ഇല്ലാതെ ഇതേ രീതിയില്‍ സഹകരണ മേഖലയെ നിലനിര്‍ത്തി കൊണ്ട്​ പോകാന്‍ കേന്ദ്രസര്‍ക്കാറി​െന്‍ പിന്തുണ ആവശ്യമാണെന്നും പിണറായി പറഞ്ഞു.


കേരളാ ബാങ്ക് ബാങ്കിങ്​ മേഖലയെ കൂടുതല്‍ ശക്​തിപ്പെടുത്തും. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ബാധ്യത സംസ്ഥാന സഹകരണ ബാങ്കി​​​െന്‍റ നേതൃത്വത്തിലുള്ള കണ്‍സോഷ്യം ഏറ്റെടുക്കും. അതാത് പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിലൂടെ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കി.



Sharing is Caring