കൊച്ചി: പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കയറാനാവാത്ത വിധം സ്വകാര്യബസുകളില്‍ നിര്‍മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നിയമം വഴി നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.നിയമനിര്‍മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണര്‍ രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു
സ്വകാര്യബസുകള്‍ അസഹനീയമായ വിധത്തില്‍ സ്പീക്കറില്‍ പാട്ട് വയ്ക്കുന്ന സമ്ബ്രദായം അവസാനിപ്പിക്കാന്‍ പ്രത്യേക പരിശോധന നടത്തണം.കമ്ബനി നിര്‍മിക്കുന്നതില്‍നിന്നു വ്യത്യസ്തമായി ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കണം. വാഹനങ്ങള്‍ പിടിച്ചെടുത്തശേഷം പുതിയതായി ഘടിപ്പിച്ച ഉപകരണങ്ങള്‍ അഴിച്ചുമാറ്റണം.എയര്‍ഹോണ്‍, മ്യൂസിക്ഹോണ്‍ എന്നിവ ഉപയോഗിക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണംപൊതുജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് അസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള ബാധ്യത പോലീസിനും ഗതാഗത വകുപ്പിനുമുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.കൊച്ചി ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി എന്‍ പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി.














