നോട്ട് നിരോധിക്കൽ ആരും അറിഞ്ഞില്ലെന്ന വാദം വീണ്ടും പൊളിയുന്നു, മോദിയുടെ നവംബർ 8 ലെ പ്രഖ്യാപനം നേരത്തെ റൊക്കോർഡ് ചെയ്തതെന്ന് ദൂരദർശൻ ജീവനക്കാരൻ


നവംബര്‍ 8ന് രാത്രി 500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ലൈവ് ആയിരുന്നില്ലന്ന് വെളിപ്പെടുത്തൽ അത് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തി ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര മുരളി രംഗത്ത്. മുന്‍കൂട്ടി ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത മോഡിയുടെ പ്രസംഗമാണ് ചാനലുകള്‍ക്ക് നല്‍കിയതെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും സത്യേന്ദ്ര മുരളി ആരോപിച്ചു.


നവംബര്‍ 24ന് ഡല്‍ഹി പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സത്യേന്ദ്രയുടെ വെളിപ്പെടുത്തല്‍. നവംബര്‍ 8ന് രാത്രി അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം ചാനലുകളോട് 8മണിക്ക് തത്സമയ സംപ്രേഷണം ആവശ്യപ്പെട്ടായിരുന്നു മോഡി പ്രഖ്യാപനം നടത്തിയിരുന്നത്.എന്നാല്‍ എത്രോയോ മുമ്പ് തയ്യാറാക്കിയ വീഡിയോ നവംബര്‍ 8ന് ലൈവെന്ന പേരില്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നെന്നാണ് സത്യേന്ദ്ര വെളിപ്പെടുത്തുന്നത്.ജെയ്പൂര്‍ സ്വദേശിയായ സത്യേന്ദ്ര 2013 മുതല്‍ ദൂരദര്‍ശനില്‍ ജോലി ചെയ്യുകയാണ്.




Sharing is Caring