നോട്ട് നിരോധനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി; നോട്ട് നിരോധിച്ച സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കണം


500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. സാമ്പത്തിക നയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.


ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.നോട്ടുകൾ പിൻവലിക്കാനുണ്ടായ സാഹചര്യവും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കണം. ഹര്‍ജി നവംബര്‍ 25 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.




Sharing is Caring