നൈ​ജീ​രി​യ​യി​ലെ ക​ഡു​നയില്‍ വെടിവെയ്പ്പ്: 16 പേര്‍ കൊല്ലപ്പെട്ടു


ലാഗോസ്: നൈജീരിയയിലെ കഡുനയില്‍ നടന്ന വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ബാര്‍ദെ ഗ്രാമത്തിലാണ് സംഭവം. തോക്കുധാരികളായ സംഘം സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നിലുള്ള സംഘത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. കൃത്യത്തിന് ശേഷം പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള സംഘത്തിലെ ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന പ്രദേശം നിലവില്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്.




Sharing is Caring