നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്


അബുജ: നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഒമ്പതുപേര്‍ മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലഗോസിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ അഞ്ച് ബസ്സുകളുള്‍പ്പെടെ സമീപത്തുണ്ടായിരുന്ന അമ്പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

ലാഗോസ്-ഇബദാന്‍ എക്‌സ്പ്രസ്‌വേയില്‍ തിരക്കേറിയ പാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ഒരുവശത്തേക്ക് മറിയുകയും പെട്രോള്‍ സമീപത്തേക്ക് പടരുകയുമായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ നൈജീരിയയില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ സാധാരണമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.




Sharing is Caring