നൈജറിനെ രണ്ടു ഗോളുകൾക്ക് തോത്പിച്ച് ബ്രസീൽ അണ്ടർ 17 ലോകകപ്പിൽ ഡി ഗ്രൂപ്പ് ചാമ്പ്യന്മാർ.മൂന്ന് മത്സരവും ജയിച്ച് ആധികാരികമായാണ് ബ്രസീൽ പ്രീകോർട്ടറിൽ കടന്നത്.
ഗോവയിൽ വച്ചു നടന്ന ബ്രസീൽ-നൈജർ പോരാട്ടത്തിൽ മത്സരത്തിന്‍റെ ആദ്യ മിനുട്ടുകളിൽ തന്നെ ബ്രസീൽ ലീഡ് നേടി.നാലാം മിനുട്ടിൽ ലിങ്കൻ ബ്രസീലിനു വേണ്ടി ആദ്യ ഗോളടിച്ചു.പിന്നിട് ബ്രസീലിന്‍റെ കടന്നാക്രമണമാണ് കണ്ടത്.എന്നാൽ ഗോളി ഖാലിദ് ലവാലിയുടെ പ്രകടനം നൈജറിന് മാനക്കേടിൽ നിന്ന് രക്ഷിച്ചു.മുപ്പത്തിയഞ്ചാം മിനുട്ടിൽ ബ്രന്നറിലൂടെ ബ്രസീൽ ലീഡുയർത്തിയപ്പോൾ നൈജർ കിതച്ചു.ഗ്രൂപ്പ് സിയിൽ ഇറാൻ ചാമ്പ്യന്മാരായി.എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറാൻ കോസ്റ്റാറിക്കയെ തോത്പിച്ചത്.മുഹമ്മദ് ഗോബ്ഷെവി,താഹ ഷെര്യാറ്റി,മുഹമ്മദ് സർദാരി എന്നിവരാണ് ഇറാനു വേണ്ടി ഗോൾ വല ചലിപ്പിച്ചത്.














