തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് രംഗത്ത്. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണ്. ഇതിനാല്‍ ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയാറാകണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തന ശൈലി മാറ്റേണ്ട സമയമായി. അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ അംഗീകരിക്കാത്ത നിലപാട് മാറേണ്ടിയിരിക്കുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.














