നെടുങ്കണ്ടം കസ്റ്റഡിമരണം; ഒന്നാം പ്രതിയായ എസ്‌ഐ സാബുവിന് ജാമ്യം ലഭിച്ചു


കൊച്ചി : നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബുവിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് സാബുവിന് ജാമ്യം അനുവദിച്ചത്. 40 ദിവസത്തിന് ശേഷമാണ് സാബുവിന് ജാമ്യം അനുവദിക്കുന്നത്.


പ്രോസിക്യൂഷന് കേസില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. മൂന്ന് മാസത്തേക്ക് സാബു എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. രണ്ട് ആള്‍ജാമ്യത്തിന് പുറമെ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കുകയും വേണം.


എസ്‌ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ പ്രതികളായിട്ടുള്ളവര്‍. കസ്റ്റഡിയില്‍ വെച്ച്‌ രാജ്‌കുമാര്‍ ക്രൂരമര്‍ദ്ദനത്തിനിരയായിട്ടാണ് മരിച്ചതെന്ന് രണ്ടാമത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ന്യുമോണിയ ബാധിച്ചാണ് രാജ്‌കുമാര്‍ മരിച്ചതെന്ന് ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളിയിരുന്നു.



Sharing is Caring