നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രും, നാ​ടി​ന്‍റെ സു​ര​ക്ഷ​യാ​ണു പ്ര​ധാ​നം: മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍ സ​ര്‍​ക്കാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും നി​ര്‍​ദേ​ശി​ക്കു​ന്ന​തി​ന് അ​പ്പു​റ​ത്തേ​ക്ക് പെ​രു​മാ​റ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്ന​റി​യി​പ്പ്.


മ​റ്റു പ​ല സ്ഥ​ല​ത്തും മ​ല​യാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ബോ​ധ്യ​മു​ണ്ടെ​ന്നും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഈ ​ബു​ദ്ധി​മു​ട്ട് വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.


വി​ദേ​ശ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും അ​നേ​കം പേ​രെ സം​സ്ഥാ​നം സ്വീ​ക​രി​ക്കേ​ണ്ടി വ​രും. ഇ​വ​ര്‍ ഇ​വി​ടേ​ക്കു വ​രേ​ണ്ട​വ​രും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​വ​രു​മാ​ണ്. ഇ​വ​രെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് പ​രി​ച​ര​ണം ന​ല്‍​ക​ണം.

വൈ​റ​സ് വ്യാ​പ​നം ത​ട​യ​ണം. ഈ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ സം​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.



Sharing is Caring