നിശാക്ലബ്ബിലെ കൂട്ടക്കൊല; ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് ബരാക് ഒബാമ


അമേരിക്കയില്‍ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ തോക്കുധാരി ഒമര്‍ മതീന് ഇസ്‌ലാമിക് സ്റ്റേറ്റുമായുളള ബന്ധം ഉറപ്പാക്കുന്ന ക്യത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ. എങ്കിലും 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഭീകരാക്രമണമായി കണ്ട് അന്വേഷണം നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. അക്രമത്തിന് തൊട്ടുമുന്‍പ് തോക്കുധാരിയായ ഒമര്‍ മതീന്‍ ഇസ്‌ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇയാളെ ഐഎസാണ് അക്രമണത്തിന് നിയോഗിച്ചതെന്നതിന് തെളിവില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.




Sharing is Caring