നിലമ്പൂര്‍ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി


നിലമ്പൂര്‍ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. ടികെ കോളനിക്ക് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടത്. നേരത്തെ ഇവിടെ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായിരുന്നു. എന്നാല്‍ കടുവയുടെ ദേഹത്ത് പരുക്കേറ്റ പാടുകളില്ല. പ്രായവും അസുഖവുമാണ് മരണ കാരണമെന്ന് വലപാലകര്‍ പറഞ്ഞു. നിയമപരമായ നടപടികള്‍ക്ക് ശേഷം ജഡം സംസ്‌ക്കരിക്കും.




Sharing is Caring