നിലം നികത്തല്‍: ജില്ലാ കളക്ടര്‍മാര്‍ക്ക്ജാഗ്രതാ നിര്‍ദേശം


ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ളവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം കോഴ വാങ്ങി നിലം നികത്താന്‍ ശ്രമിച്ച നേതാവ് ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. സിപിഐ പാലക്കാട് ജില്ലാ കൌണ്‍സില്‍ അംഗം സുന്ദരനാണ് കുടുങ്ങിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പത്ത് സെന്റ് നില നികത്താം എന്ന വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപയാണ് സുന്ദരന്‍ കോഴ ചോദിച്ചത്. ഇടപാട് ഉറപ്പിച്ച് 5000 രൂപ നേതാവ് കൈപ്പറ്റുകയും ചെയ്തു.


പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് നില നികത്താനായി സിപിഐ നേതാവ് കോഴ വാങ്ങുന്നത്. റവന്യൂ, കൃഷി വകുപ്പുകളെ സ്വാധീനിച്ച് അനുമതി നേടിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.



Sharing is Caring