ബിജെപിയില്‍ ഗ്രൂപ്പും കോഴയും മാത്രമേ ഉള്ളൂ’; ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി


ബിഡിജെഎസ് ബിജെപി വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എന്‍ഡിഎ വിട്ട് പാര്‍ട്ടി ഇടതുമുന്നണിയില്‍ ചേരണമെന്നും അതിന് സിപിഐഎം അവസരം നല്‍കണം. ബിജെപി സ്വകാര്യ കമ്പനിയായി മാറി, ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബിഡിജെഎസ് ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്ത് സാഹചര്യത്തിലാണ് വെളളാപ്പള്ളിയുടെ പ്രതികരണം. ബിഡിജെഎസുമായുളള തര്‍ക്കം നിലനില്‍ക്കെയാണ് യോഗം. മുന്നണിയില്‍ ബിഡിജെഎസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ഇന്ന് ചര്‍ച്ചയാകും.




Sharing is Caring