നിരോധനാജ്ഞ ലംഘിക്കാനെത്തിയ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍


പമ്പ: ശബരിമല യുവതി പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റു മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ഇന്നലെയും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.




Sharing is Caring