ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തി; ക്രമസമാധാനം പാലിച്ചേ തീരൂ എന്ന് നിര്‍ദേശം


തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിനെതിരേ ശബരിമല സന്നിധാനത്ത് ഭക്തജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവം പൊലീസിനോട് വിശദീകരണം തേടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചുവരുത്തിയാണ് നിലവിലെ സ്ഥിതി ആരാഞ്ഞത്.


ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചു. അതേസമയം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് ചര്‍ച്ച.




Sharing is Caring