സന്നിധാനം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മികളും പ്രതിഷേധത്തില്‍. പൂജകള്‍ നിര്‍ത്തിവച്ച് പതിനെട്ടാം പടിക്കുതാഴെ ശരണം വിളിച്ചാണ് ഇവരുടെ പ്രതിഷേധം. തന്ത്രിമാരും മേല്‍ശാന്തിമാരും ഒഴികെയുള്ളവരാണ് പ്രതിഷേധം നടത്തുന്നത്. സന്നിധാനത്തെത്തിയ യുവതികള്‍ പിന്മാറാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് പരികര്‍മികള്‍. പൊലീസ് സംരക്ഷണത്തോടെ രണ്ട് ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്.













