മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നത; കോടതിവിധി നടപ്പാക്കുമെന്ന് ഇ.പി ജയരാജന്‍; വിശ്വാസം സംരക്ഷിക്കുമെന്ന് ശൈലജ

തിരുവനന്തപുരം: കോടതിവിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് ഇ.പി ജയരാജന്‍. വിശ്വാസികളെ തടയുന്നത് കള്ളും കഞ്ചാവുമടിച്ച ആര്‍എസ്എസുകാരെന്ന് ഇ.പി ജയരാന്‍ പറഞ്ഞു.

അതേസമയം. വിശ്വാസം സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സന്നിധാനത്തേയ്ക്ക് എത്താന്‍ ശ്രമിച്ച യുവതികള്‍ വിശ്വാസികളല്ല, ആക്ടിവിസ്റ്റുകളാണ്. ആക്ടിവിസം കാണാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി. സുരക്ഷയൊരുക്കുന്നതിന് മുന്‍പ് വന്നവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുവതികള്‍ ഇപ്പോഴും നിലപ്പന്തലില്‍ തുടരുകയാണ്. പതിനെട്ടാം പടിക്ക് സമീപം പരികര്‍മികള്‍ പ്രതിഷേധിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *