പത്തനംതിട്ട : ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുന്നതെന്ന് പത്തനംതിട്ട കളക്ടര്‍. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടര്‍ പിബി നുഹ് പറഞ്ഞു. വിശ്വാസികളുടെ സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുക എന്ന ഒറ്റ ഉദ്ദേശമാണുള്ളത്.
മൂന്നാം തീയതി അര്‍ധരാത്രി മുതല്‍ ആറാം തീയതി അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ല സംവിധനങ്ങളും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പമ്ബയിലെ അടിസ്ഥാനപരമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു














