നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ ആറ് ശതമാനത്തില്‍ തുടരും


ദില്ലി: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശമതാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും. അതേ സമയം റിവേഴ്സ് റിപ്പോ നിരക്ക് 5.75നവുമായി തുടരും. വരുംമാസങ്ങളിലും പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റംവരുത്താതിരുന്നത്.


പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തോടെ 5.5 ശതമാനമാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയത്.


അസംസ്കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍തന്നെ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.



Sharing is Caring