നിയമസഭാ തിരഞ്ഞെടുപ്പ്;തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ RSP സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് ഷിബു ബേബി ജോൺ


നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ ഒഴിഞ്ഞു. ചവറയിൽ മത്സരിക്കാനാണ് ഷിബു ബേബി ജോൺ മത്സരിക്കുക. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസ് ആയിരിക്കും.ആർഎസ്പി സ്ഥാനാർഥിനിർണയത്തിൽ സീറ്റുകൾ വച്ചു മാറുന്നതിൽ പ്രതിപക്ഷനേതാവുമായി തിങ്കളാഴ്ച ചർച്ച നടക്കും. ഇടുക്കിയിൽ വച്ചാണ് ചർച്ച.


മണ്ഡലം കമ്മിറ്റികൾ 24ന് ചേരും. ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്.കാർത്തിക്ക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവർ പരിഗണനയിൽ. പ്രേമചന്ദ്രന്റെ മകൻ മത്സരിക്കണമെന്ന് ഭൂരിപക്ഷ അഭിപ്രായം. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക് സ്ഥാനാർത്ഥിയാകും.




Sharing is Caring