തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.വര്‍ഗീയ മതില് ജനം പൊളിക്കുമെന്ന് പ്രസംഗത്തില്‍ എം.കെ.മുനീര്‍ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു.













