നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവെച്ചു


തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഭരണപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന് പ്രസംഗത്തില്‍ എം.കെ.മുനീര്‍ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.കെ.മുനീര്‍ വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു.




Sharing is Caring