നാളെ സംസ്ഥാനത്ത് കടകളടച്ച് സമരം


നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള സമരം.


ഉച്ചയ്ക്ക് ശേഷം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ചേരുന്ന സംസ്ഥാന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ഒരു ലക്ഷത്തോളം വ്യാപാരികള്‍ പങ്കെടുക്കുമെന്ന് ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ദീന്‍ അറിയിച്ചു.




Sharing is Caring